കോട്ടയം: ലോക പാര്‍പ്പിട ദിനാഘോഷഭാഗമായി സംസ്ഥാന ഭവന വകുപ്പും ഭവന നിര്‍മ്മാണ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ആറിന് രാവിലെ 11ന് കോട്ടയം ഡിസി ബുക്സ് ഓഡിറ്റോറിയത്തില്‍ ധനകാര്യ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.എം. മാണി നിര്‍വ്വഹിക്കും. വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭഷണവും ഗൃഹശ്രീ ത്രൈമാസികയുടെ പ്രകാശനവും നിര്‍വ്വഹിക്കും.
ലാറിബേക്കര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് ഡീന്‍ ഡോ. പി.ആര്. ശ്രീമഹാദേവന്‍പിള്ള പാര്‍പ്പിടദിന സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ അജിത് കുമാര്‍, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, കൗണ്‍സിലര്‍ സിന്‍സി പാറേല്‍, ഭവന നിര്‍മ്മാണ ബോര്‍ഡംഗങ്ങളായ ആര്.കെ. രവീന്ദ്രനാഥന്‍, വിക്ടര്‍ റ്റി. തോമസ്, എം.പി. പോളി, സണ്ണി തെക്കേടം, ഒ. ദേവസി, അജിതാ സാബു, വി. കുഞ്ഞാലി, ചീഫ് എന്‍ജിനീയര്‍ രാജീവ് കരിയില്‍ എന്നിവര്‍ ആശംസ നേരും.
സംസ്ഥാന ഭവനിര്മ്മാണബോര്ഡ് ചെയര്മാന് അറയ്ക്കല്‍ ബാലകൃഷ്ണ പിള്ള സ്വാഗതവും സെക്രട്ടറി ഡോ. പി. സുരേഷ് ബാബു നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: