രാമേശ്വരം: അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് സപ്റ്റംബര്‍ 11ന് ശ്രീലങ്കന്‍ നാവികസേന പിടികൂടിയ ഇന്ത്യന്‍ മത്സ്യതൊഴിലാളികളില്‍ 40 പേര് നാട്ടില്‍ തിരിച്ചെത്തി.
76 മത്സ്യതൊഴിലാളികളെയാണ് കച്ചിത്തീവില് നിന്നും അറസ്റ്റ് ചെയ്തത്. ഇവരില്‍ 40 പേരാണ് ശ്രീലങ്കന്‍ കോടതി വിട്ടയച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്.
ഇവരെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച് ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: