ഗോല്‍പാറ: ആസാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയില്‍ (ജിഎന്‍എല്‍എ) പ്പെട്ട ഭീകരരെയാണ് വധിച്ചത്. ആസാമിലെ ഗോല്‍പാറ വനപ്രദേശത്ത് ഇവര്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍
ഇരുവരുടെയും കയ്യിലുണ്ടായിരുന്ന രണ്ടു 7.65 എംഎം പിസ്റ്റള്‍, ഒമ്പത് കാട്രിഡ്ജ്, മൂന്ന് ഗ്രനേഡ് എന്നിവ കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: