ന്യൂദല്‍ഹി : സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചാരണം ന്യൂയര്ക്കിലേക്കും വ്യാപിക്കുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് നിവാസികളായ ഭാരതീയര്‍ പരിസരപ്രദേശങ്ങള്‍ ശുചീകരിച്ചുകൊണ്ടാണ് പദ്ധതിയുടെ ഭാഗമാകുന്നതെന്ന് ബിജെപി നേതാവ് വിജയ് ജോളി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ രണ്ടിന് ദല്‍ഹിയില്‍ തുടക്കം കുറിച്ച ക്ലീന്‍ ഭാരത പദ്ധതിക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടാണ് ന്യൂയോര്‍ക്കിലേക്കും ഇത് വ്യാപിപ്പിക്കുന്നത്. ക്ലീന്‍ സിറ്റിയോടനുബന്ധിച്ച് മാന്‍ഹാട്ടനിലെ 52മാത് റോഡ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: