മുട്ടം : മുട്ടത്ത് കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. പകലും രാത്രിയിലും ഒരു പോലെ മോട്ടോര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മുട്ടത്തും കരിങ്കുന്നത്തും വെള്ളം കിട്ടുകയുള്ളൂ. മുട്ടം മാത്തപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പമ്പ് ഹൗസില്‍ നിന്നും വെള്ളം പമ്പുചെയ്താണ് മുട്ടം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേക്കും കരിങ്കുന്നം പഞ്ചായത്തിലേക്കും എത്തിക്കുന്നത്. രണ്ട് ശേഷി കൂടിയ മോട്ടോറുകളും ശേഷി കുറഞ്ഞ ഒരു മോട്ടോറുമാണ് പമ്പ് ഹൗസിലുള്ളത്. എന്നാല്‍ മോട്ടോറുകളില്‍ ശേഷിയുള്ള ഒരു മോട്ടോര്‍ മാത്രമേ രാവിലെ പ്രവര്‍ത്തിപ്പിക്കുന്നുള്ളൂ. ഇത് കരിങ്കുന്നത്തേക്കു വെള്ളം പമ്പുചെയ്യുന്നതിനു വേണ്ടിയാണ്. ശേഷി കുറഞ്ഞ മോട്ടോറാണ് പകല്‍ മുട്ടത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം മുട്ടത്ത് വെള്ളമില്ലാത്ത സ്ഥിതിയാണ്. ഇവിടെ രണ്ട് സ്ഥിരം ജീവനക്കാരും ഒരു താല്‍ക്കാലിക ജീവനക്കാരനുമുണ്ട്. എന്നാല്‍ രാത്രി കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കുന്നുകളിലേക്കു വെള്ളം എത്തുകയുള്ളൂ. എന്നാല്‍ പലപ്പോഴും ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നില്ലെന്ന ആക്ഷേപമാണ് ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. രാത്രിയില്‍ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. മോട്ടോറുകള്‍ പ്രവര്ത്തിപ്പിക്കാതെയിരിക്കുന്നതിനു ജീവനക്കാര്‍ക്കു ന്യായീകരണമുണ്ട്. കുടിവെള്ളം കടന്നു പോകുന്ന പൈപ്പുകളില്‍ ഏകദേശം 20 ഓളം ചോര്‍ച്ചകളുണ്ട്. പ്രധാന പൈപ്പില്‍ നാലെണ്ണമുണ്ട്. മോട്ടോര്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിച്ചാല്‍ വെള്ളം നഷ്ടപ്പെടുമെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: