തൊടുപുഴ : നഗരത്തിലെ പ്രധാന റോഡായ തീയേറ്റര്‍ റോഡ് തകര്‍ന്ന് കുഴികളുടെ കൂട്ടായ്മയായിട്ട് നാളുകളായി. അധികാരികളുടെ ഭാഗത്തുനിന്നും റോഡ് നന്നാക്കുന്നതിന് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
നഗരത്തിലെ തിരക്കില്‍ പ്പെടാതെ വെങ്ങല്ലൂര്‍- മങ്ങാട്ടുകവല ബൈപ്പാസിലേക്ക് പോകാനുള്ള എളുപ്പ വഴിക്കാണ് ഈ ദുര്യോഗം. റോഡിന്റെ ആരംഭം കണ്ടാല്‍ മൂക്കത്ത് വിരല്‍വച്ച് പോകും. റോഡിന്റെ ഒരു ഭാഗത്ത് കൈത്തോട് ഒഴുകുന്നുണ്ട്.
ഇതിന്റെ സംരക്ഷണ ഭിത്തി കുത്തൊഴുക്കില്‍പ്പെട്ട് പോയിട്ട് നാളുകളായി. കാലങ്ങളായി നടക്കുന്ന തോട് കയ്യേറ്റവും റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാണ്. ചെറിയ മഴപെയ്താല്‍പോലും ഈ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാകും. ഇടയ്ക്കിടെ റോഡില്‍ വെള്ളം കയറിയിറങ്ങുന്നതാണ് റോഡിലെ ടാറിംങ് ഇളകാന്‍ കാരണമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: