കോട്ടയം: ലോക ആര്‍ക്കിടെക്ചര്‍ ദിനാചരണം പ്രമാണിച്ച് 6ന് കേരളത്തിലെ പ്രമുഖ ആര്‍ക്കിടെക്റ്റുകള്‍ വാഗമണ്‍ ഡിസി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈനില്‍ ഒരുമിക്കും. കോട്ടയം ശാഖാ ചെയര്മാന് തോമസ് കെ. ഫിലിപ്പ്, കോട്ടയം സെക്രട്ടറി ഷിന്റു ജോര്‍ജ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചയില്‍ പാമ്പാടി ആര്‍ഐടി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ എച്ച്ഒഡി ഡോ. ബിനുമോല് ടോം, തിരുവനന്തപുരത്തെ പ്രമുഖ ആര്‍ക്കിടെക്റ്റ് ടി.എം. സിറിയക് എന്നിവര്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഓണ്‍ലൈന്‍ ഫോട്ടോഗ്രഫി, കളിമണ്‍ ശില്പകല എന്നീ മത്സരങ്ങള്‍ നടക്കും. വിവരങ്ങള്‍ക്ക് 9846187286, 9446470836.
പ്രതികരിക്കാൻ ഇവിടെ എഴുതുക: