കോട്ടയം: ഓള് ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വീരശൈവ മഹാസംഗമം ഡിസംബര്‍ 28ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ നടത്തും. സംഗമത്തില്‍ ഒരുലക്ഷം വീരശൈവരെ പങ്കെടുപ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പ, കേന്ദ്രമന്ത്രി സി.എം. സിദ്ധ്യേശ്വര്, വീരശൈവ പഞ്ചചര്യസ്വാമി, സിര്ഗിര് മഠാധിപതി, ശാമണ്ണൂര് ശിവശങ്കരപ്പ, മൈസൂര്‍ ജെഎസ്എസ് മഠാധിപതി, പ്രതിപക്ഷനേതാവ്, ബിജെപി സംസ്ഥാന പ്രസിഡന്റ്, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിക്കായി 5ന് രാവിലെ 10ന് കോട്ടയം- കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഹാളില്‍ സ്വാഗതസംഘം രൂപീകരിക്കുമെന്ന് ജില്ലാ കമ്മറ്റി പ്രസിഡന്റ് സുരേന്ദ്രന്‍പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: