മുഹമ്മ: എസ്എല്‍പുരത്ത് രംഗകല ഓഡിറ്റോറിയത്തിന് സമീപത്തെ വീടുകള്‍ക്ക് അജ്ഞാതര്‍ തീയിടുന്നത് പതിവായി. അഞ്ചുമാസത്തിനിടെ ആറു വീടുകള്‍ക്കാണ് തീയിട്ടത്. ഇതുസംബന്ധിച്ച് മാരാരിക്കുളം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തത് ജനത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
അവസാനമായി വെള്ളിയാഴ്ച പുലര്‍ച്ചെ പാലയ്ക്കല്ത്തറ ഷിബുവിന്റെ വീടിനാണ് തീയിട്ടത്. കഴിഞ്ഞദിവസം ചായക്കട നടത്തുന്ന അനിരുദ്ധന്റെ വീടിനും അജ്ഞാതര്‍ തീയിട്ടിരുന്നു. തോപ്പുവെളിയില്‍ ഷണ്മുഖന്, പറമ്പില്‍ വീട്ടില്‍ ശ്രീധരന്, പാലയ്ക്കാത്തറ രാജു, രാജേന്ദ്രന് എന്നിവരുടെ വീടുകള്‍ക്കാണ് നേരത്തെ അജ്ഞാതസംഘം തീയിട്ടത്. തുടര്‍ച്ചയായി വീടുകള്‍ക്ക് അജ്ഞാതസംഘം തീയിടുന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: