ആലപ്പുഴ: മാലിന്യങ്ങളില്‍ വീര്‍പ്പു മുട്ടുന്ന നാടിന് പുത്തന്‍ ഉണര്‍വ് നല്കി പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്. പ്രധാനമന്ത്രിയുടെ സന്ദേശം ഉള്‍ക്കൊണ്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. സ്കൂളുകള്‍, സക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ശുചീകരണം നടന്നു.
ബാലഗോകുലം, ബിജെപി, സേവാഭാരതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി. പൊതുചന്തകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, റോഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആയിരക്കണക്കിനാള്‍ക്കാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബിജെപി ചേര്‍ത്തല നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആശുപത്രികള്‍, സ്ക്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുനിരത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. 500 ഓളം പ്രവര്‍ത്തകര്‍ പങ്കാളികളായി.
മുഹമ്മ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഹമ്മ ബസ് സ്റ്റാന്‍ഡ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിസരങ്ങള്‍ വൃത്തിയാക്കി. ബിജെപി കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂറ്റുവേലി, ലൂഥര്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
അരൂര്‍ മുതല്‍ കരുനാഗപ്പള്ളിവരെയുള്ള 20 റെയില്‍വേ സ്റ്റേഷനുകള്‍ ശുചിത്വ-സുന്ദരമാക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ശുചിത്വം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു.
റെയില്‍വേ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍കുമാര്‍ തന്ത്രി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ സ്വച്ഛതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെയില്‍വേ സ്റ്റേഷന് പരിസരം എംപിയുടെ നേതൃത്വത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എന്‍എസ്എസ് വോളന്റിയര്‍മാരും ചേര്‍ന്ന് ശുചീകരിച്ചു. എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ശുചീകരിച്ചു.
ബിജെപി ആലപ്പുഴ ടൗണ്‍ വെസ്റ്റ് 28-ാം നമ്പര്‍ ബൂത്ത് കമ്മറ്റി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളികളായി. കമ്മറ്റി പ്രസിഡന്റ് എസ്. സുമാനസന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ വെസ്റ്റ് കമ്മറ്റി ജനറല്‍ സെക്രട്ടറി അനീഷ് രാജ്, ബൂത്ത് കമ്മറ്റി പ്രസിഡന്റ് കെ. സുരേഷ്, സെക്രട്ടറിമാരായ സഞ്ജീവ്, ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: