കൊച്ചി: നാളികേര കര്‍ഷകര്‍ നേരിട്ടുകൊണ്ടിരുന്ന ഗുരുതരമായ ഒരു പ്രശ്നമായിരുന്നു സമയബന്ധിതമായി വിളവെടുപ്പിന് തൊഴിലാളികളെ ലഭിക്കുന്നില്ല എന്നത്. ഇതിന് പരിഹാരമായി നാളികേര വികസന ബോര്‍ഡ്, യുവതീയുവാക്കള്‍ക്കായി ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ എന്ന പേരില്‍ 2011 ല്‍ തുടക്കമിട്ട യന്ത്രവത്കൃത തെങ്ങുകയറ്റ പരിശീലനം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.
പരിശീലനം നേടുന്നവര്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ബോര്‍ഡ് ഒരുവര്‍ഷത്തെ ഇന്‍ഷൂറന്‍സ് പരിരക്ഷയും നല്കിവരുന്നു. സമയബന്ധിതമായി പുതുക്കിയാല്‍ മാത്രമേ തുടര്‍ന്നും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. 2014 ഒക്ടോബര്‍ ഒന്നു മുതല്‍ നാളികേര വികസന ബോര്‍ഡ് ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായ് സഹകരിച്ചാണ് ‘കേരസുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി’ നടപ്പാക്കുന്നത്. 66/- രൂപയാണ് പ്രീമിയം തുക.
കാലാവധി പൂര്‍ത്തീകരിച്ച് ഇന്‍ഷൂറന്‍സ് പുതുക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ്, തൃപ്പൂണിത്തുറ എന്ന വിലാസത്തില്‍ എടുത്ത 17 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇന്‍ഷൂറന്‍സില്‍ ചേരുന്നതിനും പുതുക്കുന്നതിനും ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുന്നതിനുമുള്ള അപേക്ഷകള്‍ നാളികേര വികസന ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: