കൊച്ചി: ദേശ യാത്രകളെയും സ്വത്തുക്കളെയും പറ്റി വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി കൊച്ചി മേയര്‍ ടോണി ചമ്മണി ഐജിക്ക് പരാതി നല്കി. താന്‍ ഔദ്യോഗിക ഫണ്ട് ഉപയോഗിച്ച് 23 വിദേശ യാത്രകള്‍ നടത്തിയെന്ന തെറ്റായ പ്രചാരണങ്ങളാണ് ഇവര്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്നത്.
താന്‍ അനധികൃതമായി ആഡംബര വീട് പണിതെന്നും ഇതേപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി പോയിട്ടുണ്ടെന്നുമുള്ള തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഇവര്‍ വെബ്സൈറ്റില്‍ പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്. അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഫേസ്ബുക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതായും ഇതിനെതിരെ നടപടിയെടുക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: