Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വീണ്ടും വരുമോ അമ്മാവിന്‍ കാലം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2014, 12:05 am IST
in Lifestyle

തമിഴകത്തെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി, ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, ആദ്യ വനിതാ പ്രതിപക്ഷ നേതാവ്, എതിരാളികളോട് ദയാശൂന്യമായി പ്രതികാരം ചെയ്യുന്നവള്‍, അഴിമതിയുടെ അവതാരം… സ്വന്തം പ്രതിച്ഛായ വാനോളം കെട്ടിപ്പൊക്കുന്നതിനിടെ തമിഴകത്തിന്റെ സ്വന്തം അമ്മയായ ജയലളിതയ്‌ക്ക് വീണുകിട്ടിയ വിശേഷണങ്ങളാണ് ഇവ. സിനിമയും രാഷ്‌ട്രീയവും കെട്ടുപിണഞ്ഞു കിടക്കുന്ന തമിഴകത്ത് രണ്ടു മേഖലകളിലും വിജയം വരിച്ചവര്‍ നിരവധി ഉണ്ടെങ്കിലും ജയലളിത അദ്വിതീയ തന്നെ. തമിഴ്ജനതയുടെ വികാരവും ആവേശവുമായ അമ്മക്ക് പക്ഷെ പാതിവഴിയില്‍വെച്ച് അടി തെറ്റിയിരിക്കുന്നു.

ഒരു സിനിമാക്കഥയുടെ ചേരുവകളല്ലാം ഉള്ളതാണ് ജയലളിതയുടെ ജീവിതം. തമിഴ്‌നാട്ടില്‍ നിന്നും മൈസൂരില്‍ എത്തിയ അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു കോമളവല്ലി എന്ന ജയലളിതയുടെ ജനനം. മുത്തച്ഛന്‍ മൈസൂര്‍ മഹാരാജാവിന്റെ കൊട്ടാര വൈദ്യനായിരുന്നു. അഭിഭാഷകനായിരുന്ന അച്ഛന്‍ ജയരാമന്‍ കോമളവല്ലിയുടെ രണ്ടാം വയസില്‍ മരിച്ചു. അതോടെ അമ്മയായ വേദവല്ലി സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ മദിരാശിയിലേക്കു കുടിയേറി.  സന്ധ്യ എന്ന പേരില്‍ അവര്‍ സിനിമാഭിനയവും തുടങ്ങി.

മകള്‍ക്ക് 15 വയസുള്ളപ്പോഴാണ് അവളെയും സിനിമയില്‍ അഭിനയിപ്പിക്കാന്‍ അമ്മതീരുമാനിക്കുന്നത്. പഠിപ്പ് മുടങ്ങാതിരിക്കാന്‍ അവധി ദിവസങ്ങളിലും രാത്രി കാലങ്ങളിലും മറ്റുമായിരുന്നു ഷൂട്ടീംഗ്.  1964 ല്‍ ചിന്നഡ കൊംബെ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു ജയലളിതയുടെ നായികയായുള്ള ജയലളിതയുടെ അരങ്ങേറ്റം. അതോടെ പഠനത്തോട് വിടപറഞ്ഞ ജയലളിതയ്‌ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

തമിഴ് സിനിമയിലെ മുടിചൂടാമന്നനായിരുന്ന എം.ജിആറിന്റെ ദൃഷ്ടിയില്‍ പതിഞ്ഞതോടെയാണ് ജയലളിതയുടെ ശുക്രന്‍ ഉദിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലുമായി 28 ചിത്രങ്ങള്‍ ഈ താരജോഡി അഭിനയിച്ചു തീര്‍ത്തു. ഇവയെല്ലാം തന്നെ വമ്പന്‍ ഹിറ്റുകളുമായിരുന്നു. സിനിമയിലെ നായികാ-നായക ബന്ധം സിനിമക്കു പുറത്തേക്കും നീണ്ടു.

നായികയായി എംജി ആര്‍ മഞ്ജുളയെ തിരഞ്ഞെടുത്തതോടെയാണ് എംജി ആര്‍-ജയലളിത ബന്ധം ഉലയുന്നത്. താല്‍ക്കാലികമായിട്ടാണെങ്കിലും ജയലളിത വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു. 1984ല്‍ എംജിആര്‍ തന്റെ എഐഎഡിഎംകെയില്‍ തന്നെ അംഗമാക്കിയതോടെയാണ് ജയലളിത വീണ്ടും ജനശ്രദ്ധയില്‍ വരുന്നത്. ഏറെ താമസിയാതെ പാര്‍ട്ടിയുടെപ്രചാരണ വിഭാഗം സെക്രട്ടറിയായും തന്റെ സ്വപ്‌ന പദ്ധതിയായ സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലക്കാരിയായും എംജിആര്‍ ജയലളിതയെ ഉയര്‍ത്തി. നെടുംചെഴിയന്‍, എസ്. ഡി. സോമസുന്ദരം തടുങ്ങിയ ഏതാനും മുതിര്‍ന്ന നേതാക്കള്‍ ഇതില്‍ അസംതൃപ്തരായിരുന്നു.

പ്രശ്‌നം ഒഴിവാക്കാന്‍ എംജിആര്‍ ജയലളിതയെ രാജ്യസഭാംഗമാക്കി ദല്‍ഹിയിലേക്കയച്ചു.

ഇതിനിടെ എംജിആര്‍ അമേരിക്കയിലെ ബ്രൂക്‌ലിനില്‍ ചികിത്സക്ക് പോയതോടെ ജയലളിത പാര്‍ട്ടിയില്‍ പിടി മുറുക്കി. ക്രമേണ ജയലളിത പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാവുകയായിരുന്നു. എംജിആറിന്റെ മരണശേഷം 1989ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ രണ്ട് കക്ഷികളായാണ് മത്സരിച്ചത്. ഒന്നിന്റെ നേതൃത്വം ജയലളിതക്കും മറ്റേത് എംജിആറിന്റെ ഭാര്യ ജാനകിക്കുമായിരുന്നു. രണ്ട് വിഭാഗങ്ങളും തോറ്റ ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ അനായാസ വിജയവും നേടി. അതോടെ തന്റെ കക്ഷിയെ ജയലളിതയുടെ കക്ഷിയില്‍ ലയിപ്പിച്ച് ജാനകി രാമചന്ദ്രന്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിടവാങ്ങി.

1991ല്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട എഐഎഡിഎംകെ ലോക്‌സഭ-നിയമസഭാ  തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനം തൂത്തുവാരി. തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍കെ ശ്രീ പെരുംമ്പത്തൂരില്‍വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെടാന്‍ ഇടയായത് സഖ്യത്തിന്റെ വിജയത്തിന് ആക്കം കൂട്ടി. 1991 മുല്‍ 96 വരെയുള്ള കാലത്തെ ജയലളിതയുടെ ഭരണം അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും കുപ്രസിദ്ധി നേടിയതായിരുന്നു.

96ല്‍ അധികാരത്തില്‍ വന്ന കരുണാനിധിയുടെ സര്‍ക്കാര്‍ നിരവധി അഴിമതി കേസുകളില്‍ ജയലളിതയെ പ്രതിയാക്കിയിരുന്നെങ്കിലും മിക്കതിലും അവര്‍ വിടുവിക്കപ്പെടുകയാണുണ്ടായത്. അതില്‍ ഏറ്റവും പ്രമാദമായ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസാണ് ഇപ്പോള്‍ ജയലളിതയെ ജയിലില്‍ എത്തിച്ചതും അവരുടെ രാഷ്‌ട്രീയ ജീവിതത്തിനു മുന്നില്‍ ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നതും.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ മുഖ്യമന്ത്രി എന്ന സ്ഥാനത്തു നിന്നാണ് ജയലളിത ഇപ്പോള്‍ തറയില്‍ വീണുകിടക്കുന്നത്. ബംഗളൂരുവിലെ പ്രത്യേക കോടതി വിധി പ്രസ്താവിച്ചിരിക്കുന്ന ഈ കേസിനു പുറമേ എഗ്‌മോറിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നു വരുന്ന നികുതി വെട്ടിപ്പ് കേസും സുപ്രീംകോടതിയില്‍ നിലവിലുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ കൈപ്പറ്റുന്ന കേസും ജയിലില്‍പ്പോലും ജയലളിതയുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.