തൊടുപുഴ : തൊടുപുഴയിലെ ബാറില്‍ വച്ച് അന്യസംസ്ഥാന തൊഴിലാളിയെ സോഡാക്കുപ്പിക്ക് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവ്.
തൊടുപുഴ വൈശാലി ബാറിലെ ജീവനക്കാരനായിരുന്ന അസ്സാം സ്വദേശി മുക്സിടുവല് ഇസ്ലാമിനെയാണ് തലയ്ക്കടിച്ച് വീഴ്ത്തിയത്. 2012 നവംബര്‍ 28ന് വൈകിട്ടായിരുന്നു സംഭവം.
കാരിക്കോട് ആമിക്കാട്ട് മനീഷ് , ഒളമറ്റം ആനിക്കാട്ടേല്‍ രതീഷ്മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. കേസിലെ രണ്ടാം പ്രതി രതീഷാണ് സോഡാക്കുപ്പികൊണ്ട് വാദിയെ ആക്രമിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വാട്സണ് എ മഴുവണ്ണൂര്‍ ഹാജരായി.
കേസിലെ ഒന്നാം പ്രതി മനീഷ് ഒളിവിലായതിനാല്‍ ഇയാള്‍ക്കെതിരെയുള്ള കേസ് പിന്നീട് വിസ്തരിക്കും. തൊടുപുഴ എസ്.ഐ പി.എസ് സുബ്രഹ്മണ്യനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തൊടുപുഴ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: