പുന്നപ്ര: സിപിഎമ്മുകാര്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക്. പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് കോണ്‍ഗ്രസിന്റെ മുന്‍ വാര്‍ഡ് മെമ്പര്‍ അനില്‍ ഉള്‍പ്പെടെയുള്ള ഇരുപതോളം കോണ്‍ഗ്രസുകാരാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് തൂക്കുകുളത്തിന് സമീപം കൂടിയ യോഗം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസുകാര്‍ക്കൊപ്പം ഇരുപതോളം വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനാ പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. വരും ദിവസങ്ങളില്‍ വാടയ്ക്കല്‍ പ്രദേശത്ത് നിന്നും നിരവധിപേര്‍ ബിജെപിയില്‍ ചേരുമെന്ന് ഇപ്പോള്‍ എത്തിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: