ചെന്നൈ: ജയലളിതയ്ക്കെതിരായ കോടതി വിധിയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ സിനിമാ ബന്ദ് ആചരിക്കുന്നു. തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. സിനിമ, സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചു. സിനിമ പ്രവര്‍ത്തകരുടെ ഒമ്പത് സംഘടനകളുടെ സംയുക്ത ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉപവാസ സമരം .നൂറ് കണക്കിന് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
കോടതി വിധിയിലുളള പ്രതിഷേധിച്ചമറിയിച്ച് മധുര ഉള്‍പ്പെടെയുളള സ്ഥലങ്ങളില്ലെ തിയറ്ററുകളില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനം നടത്തിയിരുന്നില്ല. ചിത്രീകരണം ഉള്‍പ്പെടെയുള്ള മറ്റു പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനുളള തിരുമാനത്തിലാണ് സിനിമ പ്രവര്‍ത്തകര്‍.രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് ഉപവാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: