ന്യൂദല്‍ഹി: വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവല്‍ മാറ്റമില്ല.മുഖ്യപലിശ നിരക്കുകളിലും മാറ്റമില്ല.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെുടത്താന് പലിശനിരക്കുകള്‍ കുറയ്ക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെട്ടെങ്കിലും വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനാല്‍ ആര്‍ബിഐ അതിന് തയ്യാറാവില്ലെന്ന് വ്യക്തമായിരുന്നു.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ(റിപോ) പലിശനിരക്ക് നിലവില്‍ എട്ട് ശതമാനമാണ്. ബാങ്കുകളില്‍നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന വായ്പ (റിവേഴ്സ് റിപോ)നിരക്ക് ഏഴുശതമാനവും ബാങ്കുകളുടെ കരുതല്‍ ധന അനുപാതം(സിആര്‍ആര്‍) നാലുശതമാനവുമാണ്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കാര്യമായി കുറഞ്ഞതും രാജ്യത്ത് മണ്‍സൂണ്‍ ലഭ്യത വര്‍ധിച്ചതും പണപ്പെരുപ്പനിരക്ക് കുറയാന്‍ സഹായിച്ചേക്കുമെങ്കിലും ഉടനെ നിരക്കുകളില്‍ മാറ്റംവരുത്തേണ്ടെന്നാണ് തീരുമാനം. 2016 ജനവരിയോടെ ഉപഭോക്തൃ വില സൂചിക 6 ശതമാനത്തിലേയ്ക്ക് കുറച്ചുകൊണ്ടുവരികയെന്നത് വെല്ലുവിളിയായാണ് ആര്‍ബിഐ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: