മാവേലിക്കര: നഗരസഭാ സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യമുക്ത നഗരമാക്കുന്നതിന്റെ പ്രഖ്യാപനം ഒക്ടോബര്‍ രണ്ടിന് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കുമെന്ന് ചെയര്മാന് കെ.ആര്. മുരളീധരന് അറിയിച്ചു.
ഇതിന് മുന്നോടിയായി ശില്പശാലകളും നേതൃയോഗങ്ങളും സ്കൂള്‍ തലങ്ങളില്‍ ബോധവല്‍ക്കരണ കണ്‍വന്‍ഷനുകളും നടത്തി. ബുധനാഴ്ച നഗരത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിക്കും. പനച്ചമൂട് മുതല്‍ തട്ടാരമ്പലം, മിച്ചല്‍ ജങ്ഷന്, കരയംവട്ടം വഴി തഴക്കര റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വരെയാണ് ചങ്ങല തീര്‍ക്കുന്നത്. പ്ലാസ്റ്റിക് ശേഖരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുന്ന ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്കുന്നവര്ക്കായി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കും.
ബുധനാഴ്ച രാവിലെ അതതു വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍, സാക്ഷരതാ-കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, അങ്കണവാടി, സിഡിഎസ് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ പത്തു മുതല്‍ 12 വരെ വാര്‍ഡുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വൃത്തിയാക്കി ഒരു കേന്ദ്രത്തില്‍ ശേഖരിച്ച ശേഷം ഗ്രീന്കേരള കമ്പനിക്ക് കൈമാറും. വൈകിട്ട് മൂന്നിന് നടക്കുന്ന മനുഷ്യചങ്ങലയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ആര്. രാജേഷ് എംഎല്‍എ, പരിസ്ഥിതി പ്രവര്‍ത്തകര്‍, ദേശീയ അവാര്‍ഡ് ജേതാവ് മിനോണ്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: