മാവേലിക്കര: ഇരുകാലുകളുമില്ലാത്ത ശശികുമാറിന് ഗാന്ധിഭവന് അഭയം. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോടുകുളഞ്ഞി കാരോട് ശശികുമാറി (49)നെയാണ് ആശുപത്രിയില്‍ നിന്നും സാന്ത്വനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ടെത്തി ഗാന്ധിഭവനില്‍ ഏല്‍പ്പിച്ചത്. ജന്മനാ ഇരുകാലുകളുമില്ലാത്ത ഇയാള്‍ തെരുവില്‍ ചിത്രം വരച്ചാണ് ഉപജീവനം നടത്തി വന്നത്. അനാരോഗ്യം മൂലം അവശനായി ജോലി ചെയ്യാന്‍ സാധിക്കാതെ ജില്ലാ ആശുപത്രിയില്‍ ശശികുമാര്‍ കഴിയുന്ന വാര്‍ത്ത അറിഞ്ഞ് സാന്ത്വനം പ്രവര്‍ത്തകര്‍ ആര്. രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. സാന്ത്വനം പ്രസിഡന്റ് കെ. സുരേഷ്കുമാര്‍, ആശുപത്രി സൂപ്രണ്ട് ജമുന വര്‍ഗീസ്, കെ. ശശിധരക്കുറുപ്പ്, രവി മാമ്പറ, ആലീസ് ബേബി, ഭാസ്ക്കരന്‍നായര്‍, സുരേഷ്, വിമലാ ഗോപന്, സൂസമ്മ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: