ചെങ്ങന്നൂര്‍: തയ്യല്‍ യന്ത്രത്തിലെ കടന്നല്‍ക്കൂട് ഭീതി പരത്തുന്നു. പേരിശേരി അകമുറ്റത്ത് വീട്ടില്‍ ശ്യാമള കൃഷ്ണകുമാറിന്റെ വീടിന്റെ വരാന്തയിലെ തയ്യല്‍ യന്ത്രത്തിലെ കടന്നല്‍ക്കൂടാണ് ഭീതിപരത്തുന്നത്. ഇതുമൂലം വീട്ടുകാര്‍ വരാന്തയിലേക്ക് ഇറങ്ങാന്‍ ഭയപ്പടുകയാണ്. ചെങ്ങന്നൂര്‍ അഗ്നിശമനയെ വിവരമറിയിച്ചെങ്കിലും ഇവയെ തുരത്താനുളള സംവിധാനമില്ലെന്നും, കൂടിന് മുകളില്‍ മണ്ണെണ്ണ ഒഴിച്ചശഷം വീടുവിട്ട് പൊയ്ക്കോളാനുമായിരുന്നു മറുപടിയെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും കോന്നി ഫോറസ്റ്റ് ഓഫീസിലെ നമ്പര്‍ തരികയാണ് ഉണ്ടായത്. എന്നാല്‍ ഈ നമ്പരില്‍ ബന്ധപ്പെടുമ്പോള്‍ സ്വിച്ച് ഓഫാണെന്നാണ് പറയുന്നതെന്നും വീട്ടുകാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: