മാഡിസണ്‍ സ്ക്വയര്‍: നമസ്കാരം. ടിവിയിലും ലാപ്ടോപ്പിലും ടാബ്ലറ്റിലും ഫോണിലും മറ്റും ഇതു കാണുന്നവര്‍ക്കെല്ലാം എന്റെ അഭിവാദ്യങ്ങള്‍.
ഇതൊരു മഹാ നഗരമാണ്. ഇത് ലോകത്തെത്തന്നെ സമീകരിക്കുന്നു. ഇന്ന്, പുറംലോകത്തെയും ഗൗരവപൂര്‍വം കാണുന്നുവെന്ന് നിങ്ങള്‍ തെളിയിച്ചു.
അടച്ചിട്ട സമ്മേളനമുറിക്കകത്തല്ല, മറിച്ച് തുറസ്സായ സെന്‍ട്രല്‍ പാര്‍ക്കിലാണ് ഞാന്‍ നില്‍ക്കുന്നത്… നിങ്ങള്‍ക്കിടയില്‍, നിങ്ങള്‍ യുവാക്കള്‍ക്കിടയില്‍.
സത്യത്തില്‍ ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഏറെ ആഹ്ലാദത്തിലാണ്. കാരണം, നിങ്ങളാണ് ഭാവി. നിങ്ങള്‍ ഇന്നു ചെയ്യുന്നതാണ് നാളത്തെ കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.
ഈ പാര്‍ക്കില്‍ നില്ക്കുമ്പോള് ഞാന്‍ പ്രതീക്ഷയുടെ പ്രസരം ഏല്ക്കുന്നു. നിങ്ങളിലൂടെ ഞാന്‍ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം കൊള്ളുന്നു…
നിങ്ങളെപ്പോലെ സൗഭാഗ്യവാന്മാരല്ലാത്തവരുടെ ജീവിതത്തെയാണ് നിങ്ങള്‍ സ്പര്‍ശിക്കുന്നത്. എത്ര അഭികാമ്യമാണ് ഈ പ്രവൃത്തി. എത്ര ദിവ്യമായ കര്‍മ്മം.
അങ്ങകലെയകലെയുള്ളവരെക്കുറിച്ചു നിങ്ങള്‍ ചിന്തിക്കുക, നിങ്ങള്‍ കണ്ടിട്ടില്ലാത്ത മുഖങ്ങളുള്ളവരെക്കുറിച്ച്, നിങ്ങള്‍ക്കു പേരറിയാത്തവരെക്കുറിച്ച്, അവര്‍ ഏതു രാജ്യക്കാരാണെന്ന പ്രശ്നം പരിഗണിക്കാതെ.
നിങ്ങളുടെ ചിന്തകളെ പ്രവൃത്തിയാക്കി മാറ്റുക. അതിനായി നിങ്ങള്‍ സമയവും ഊര്‍ജ്ജവും സമര്‍പ്പിക്കുക. അങ്ങനെ മറ്റുള്ളവര്‍ക്കും മികച്ച ഭാവിയുണ്ടാകും.
ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്കു വേണ്ടി, വിദ്യാഭ്യാസമില്ലാത്തവര്‍ക്കു വേണ്ടി, അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കു വേണ്ടി, അവസരങ്ങളും പ്രതീക്ഷകളും ഇല്ലാത്തവര്‍ക്കു വേണ്ടി സമര്‍പ്പിക്കുക.
ഞാന്‍ നിങ്ങളെ വണങ്ങുന്നു. എനിക്ക് നിങ്ങളില്‍ ഓരോരുത്തരിലും അഭിമാനം തോന്നുന്നു. എനിക്കുറപ്പുണ്ട് നിങ്ങളുടെ കുടുംബം, നിങ്ങളുടെ ചങ്ങാതിമാര്‍, നിങ്ങളുടെ രാജ്യം എല്ലാം നിങ്ങളില്‍ ഇതേ അഭിമാനം കൊള്ളുന്നുണ്ടാവുമെന്നു കരുതുന്നു.
ചിലര്‍ വിശ്വസിക്കുന്നത് മുതിര്‍ന്നവരുടെ കഴിവുകൊണ്ടാണ് ലോകക്രമം മാറുന്നതെന്നാണ്. എന്നാല്‍ എന്റെ വിശ്വാസം യുവാക്കളുടെ ആദര്‍ശബോധവും പുതു കണ്ടെത്തലുകളും ഊര്‍ജ്ജവും ‘എന്തും സാധ്യമാണെ’ന്ന മനോഭാവവുമാണ് അതിനേക്കാള്‍ കരുത്തുറ്റതെന്നാണ്.
അതാണ് ഭാരതത്തെക്കുറിച്ചുള്ള എന്റെ വിശ്വാസവും. 800 ദശലക്ഷം യുവാക്കള്‍ ഞങ്ങളുടെ രാഷ്ട്രത്തിന്റെ പുനഃസൃഷ്ടിയില്‍ പങ്കാളികളാകാന്‍ കൈ കോര്‍ക്കുകയാണ്.
എല്ലാവരുടെയും കണ്ണുകളില്‍ പ്രതീക്ഷയുടെ നാളം തെളിക്കുക. എല്ലാ ഹൃദയങ്ങളിലും വിശ്വാസത്തിന്റെ ആഹ്ലാദം നിറയ്ക്കുക, ദാരിദ്ര്യത്തില്‍നിന്ന് ജനങ്ങളുടെ ഉയര്‍ത്തുക, കുടിവെള്ളവും ശൗചാലയ സംവിധാനവും എല്ലാവര്ക്കും പ്രാപ്യമാക്കുക, എല്ലാവര്ക്കും ആരോഗ്യപാലന സംവിധാനം ലഭ്യമാക്കുക, എല്ലാവര്ക്കും തലയ്ക്കുമേലേ ഒരു മേല്‍ക്കൂര ഉണ്ടാക്കുക.
എനിക്കുറപ്പുണ്ട്, ഇതു സാധ്യമാണെന്ന്. കാരണം, ഭാരതത്തില്‍ പുത്തനുണര്‍വും ലക്ഷ്യവും ഊര്‍ജ്ജവും എനിക്കനുഭവിക്കാനാവുന്നുണ്ട്. കാരണം, നിങ്ങള്‍ അവര്‍ക്കൊപ്പം കൈകോര്‍ക്കുന്നുവെന്ന് ഭാരത യുവാക്കള്‍ തിരിച്ചറിയുന്നുണ്ട്. കാരണം, നമുക്ക് ഒരേ ശബ്ദത്തില്‍ മികച്ചൊരു ഭാവിക്കുവേണ്ടി സംസാരിക്കാനാവുമെന്ന് എനിക്കു വിശ്വാസമുണ്ട്.
അതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. കാരണം, ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു…
ഞാന്‍ അവസാനിപ്പിക്കട്ടെ, എന്നെ വ്യക്തിപരമായി ഏറെ പ്രചോദിപ്പിച്ച ഒരു സംസ്കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ടാവാം:
”സര്‍വേ ഭവന്തു സുഖിനഃ
സര്‍വേ സന്തു നിരാമയഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിദ് ദുഃഖമാത്ഭവേത്”
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഒരിക്കല്‍കൂടി എല്ലാവര്ക്കും നന്ദി. പ്രത്യേകിച്ച് ഹൂ ജാക്സ്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: