ന്യൂദല്‍ഹി: രാജ്യാന്തര മെട്രോ സര്‍വീസുകളില്‍ ദല്‍ഹി മെട്രോയ്ക്ക് രണ്ടാം സ്ഥാനം. 18 പ്രധാന മെട്രോകളെ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റിലൂടെ നടത്തിയ സര്‍വേയിലാണ് ദല്‍ഹി മെട്രോയ്ക്ക് ഇത്തരത്തിലൊരു നേട്ടം ലഭിച്ചത്.
വെബ്സൈറ്റ് വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയുമായി 41,000ത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ഏപ്രില്‍ 28 മുതല്‍ മെയ് 25 വരെയാണ് സര്‍വേ നടത്തിയിരുന്നത്. ലണ്ടനിലെ ഡിഎല്ആറിനാണ് സര്‍വേയില്‍ ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം ലഭിച്ചത് ബാങ്കോക്കിലെ മെട്രോ സര്‍വീസിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: