ആലപ്പുഴ: അരുന്ധതി റോയി സ്ത്രീകള്‍ക്ക് ഒരിക്കലും നല്ല മാതൃകയല്ലെന്ന് ജി. സുധാകരന് എംഎല്‍എ. അരുന്ധതി റോയിയുടെ ജീവിതസാഹചര്യങ്ങളും അനുഭവങ്ങളും വ്യത്യസ്തമാണ്. സാധാരണ ജനങ്ങളുടെ വിഷയങ്ങളല്ല അവര്‍ കൈകാര്യം ചെയ്യുന്നതെന്നും സുധാകരന് കുറ്റപ്പെടുത്തി. ഓള് കേരള ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് വനിതാ വേദി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിക്കെതിരെ അരുന്ധതി റോയി നടത്തിയ പരാമര്‍ശം ശരിയായില്ല. ഗാന്ധിജിയുടെ മാഹാത്മത്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. പ്രത്യേകിച്ച് രാജ്യത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍. അദ്ദേഹത്തിനെതിരെ അരുന്ധതി റോയി നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതാണെന്നും സുധാകരന് കുറ്റപ്പെടുത്തി. പാശ്ചാത്യ സംസ്കാരത്തില്‍ അധിഷ്ഠിതമായ ചിന്താഗതിയാണ് അരുന്ധതി റോയിയുടേത്. ഭാരതീയ യാഥാര്‍ത്ഥ്യങ്ങളുമായി അവര്‍ക്ക് ബന്ധമില്ലെന്നും സുധാകരന് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സി. വിജയന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: