ആലപ്പുഴ: മത്സ്യഫെഡ് നല്കുന്ന മത്സ്യശ്രീ അവാര്‍ഡ് ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്യും. മന്ത്രി കെ. ബാബു അദ്ധ്യക്ഷത വഹിക്കും. ഏറ്റവും നല്ല പ്രാഥമിക സഹകരണ സംഘത്തിനുള്ള അവാര്‍ഡ് മന്ത്രി വിതരണം ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഏറ്റവും നല്ല സ്വയംസഹായ ഗ്രൂപ്പിനുള്ള അവാര്‍ഡ് അദ്ദേഹം വിതരണം ചെയ്യും. റാങ്ക് ജേതാക്കള്‍ക്കും പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയവര്ക്കുമുള്ള അവാര്‍ഡ് കെ.സി. വേണുഗോപാല്‍ എംപി വിതരണം ചെയ്യും. വായ്പ വിതരണം ജി. സുധാകരന് എം.എല്‍.എയും എംബിബിഎസിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സഹായവിതരണം ഡോ. തോമസ് ഐസക് എംഎല്‍എയും നിര്‍വഹിക്കും. അപകട ഇന്‍ഷുറന്‍സ് സഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി നിര്‍വഹിക്കും. ചെയര്‍മാന്റെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: