ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി നല്കുന്ന ചികിത്സാധനസഹായം ലഭ്യമാക്കുന്നതിനു വേണ്ടി ക്ഷേമനിധിയിലെ അംഗത്വകാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്നും മൂന്നു വര്‍ഷമായി കുറച്ച് ഉത്തരവായി. മാരകരോഗങ്ങള്‍ക്കുള്ള ചികിത്സാധനസഹായം ലഭിക്കുന്നതിന് നിലവിലുള്ള കാലപരിധി അഞ്ചു വര്‍ഷമാണ്. മരണത്തോട് മല്ലടിക്കുന്ന മത്സ്യത്തൊഴിലാളിയോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് നിലവിലുള്ള കാലപരിധി മൂന്നു വര്‍ഷമായി കുറയ്ക്കുന്നത്. ബോര്‍ഡിന്റെ സെസ് ഇനത്തില്‍ നിന്നും ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ബോര്‍ഡ് വഹിക്കും. വിവിധ സ്രോതസുകളില്‍ നിന്നും ബോര്‍ഡിന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക തുക പിരിച്ചെടുക്കാനും വരവു ചെലവുകള്‍ സമയബന്ധിതമായി ഓഡിറ്റ് ചെയ്യാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: