ആലപ്പുഴ: മികച്ച ആരോഗ്യപദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2013-14ലെ ആരോഗ്യകേരളം പുരസ്കാരങ്ങള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്തുകളില്‍ വയലാര്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്കാരങ്ങള്‍ അമ്പലപ്പുഴ വടക്ക്, മണ്ണഞ്ചേരി, ചമ്പക്കുളം പഞ്ചായത്തുകള്‍ കരസ്ഥമാക്കി. സംസ്ഥാനതലത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവയ്ക്ക് യഥാക്രമം പത്തു ലക്ഷം, അഞ്ചു ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെയാണ് പുരസ്കാരത്തുക. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്കാരങ്ങളില്, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം അഞ്ചു ലക്ഷം, മൂന്നു ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ് പുരസ്കാരത്തുക.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ്വേര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ സോഫ്റ്റ്വേര്‍ സംവിധാനത്തിലൂടെയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന സമഗ്ര ആരോഗ്യപദ്ധതി പ്രകാരം 2012ലാണ് ആരോഗ്യകേരളം പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിനുകീഴിലുള്ള ആരോഗ്യപദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും 2012 മുതല്‍ വലിയ മാറ്റങ്ങള്‍ക്ക് ഇവ പ്രചോദനമായി. പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ 2012-13 സാമ്പത്തികവര്‍ഷം ആരോഗ്യമേഖലയ്ക്ക് ലഭിച്ചത് 198 കോടി രൂപയായിരുന്നു. എന്നാലിത് 2013-14 ല്‍ 302 കോടി രൂപയായും 2014-15ല്‍ 345 കോടി രൂപയായും ഉയര്‍ന്നു. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് 5.30ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: