ന്യൂയോര്‍ക്ക്: കാശ്മീര്‍ പ്രശ്നം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാന് ഉന്നയിച്ച വാദങ്ങള്‍ ഇന്ത്യ തള്ളി. ലോകവ്യാപകമായി അംഗീകരിച്ച ജനാധിപത്യ നയങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ വിധി സ്വയം തീരുമാനിച്ചവരാണ് കാശ്മീര്‍ ജനതയെന്ന് ഇന്ത്യ യു.എന്നിലെ ഇന്ത്യന്‍ മിഷന്റെ ഫസ്റ്റ് സെക്രട്ടറി അഭിഷേക് സിംഗ് പറഞ്ഞു. കാശ്മീരിലെ പ്രശ്നപരിഹാരത്തിന് ജനഹിത പരിശോധന ആവശ്യമാണെന്നും പ്രശ്നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ പാകിസ്ഥാന് ഒരുക്കമാണെന്നുമായിരുന്നു ഷെരീഫ് യു.എന്നില്‍ പറഞ്ഞത്. കാശ്മീര്‍ പ്രശ്നം യു.എന്നില്‍ അനവസരത്തില്‍ ഉന്നയിച്ചതു വഴി അനാവശ്യ വിഷയങ്ങളിലേക്കാണ് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് കടന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകാശ്മീരില്‍ ജനഹിത പരിശോധന വേണമെന്ന് ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് യു.എന്‍ പ്രമേയം പാസാക്കിയിരുന്നു. ആ ഉറപ്പ് നിറവേറുമെന്ന പ്രതീക്ഷയിലാണ് കാശ്മീര്‍ ജനത. പല തലമുറകളായി കാശ്മീരികള്‍ കലാപവും മൗലികാവകാശ ലംഘനവും നേരിടുകയാണ്.സ്ത്രീകളാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. സ്വയം നിര്‍ണ്ണയത്തിനുള്ള കാശ്മീര്‍ ജനതയുടെ അവകാശത്തിനെ പിന്തുണയ്ക്കുകയെന്നതില് പാകിസ്ഥാന് പ്രതിജ്ഞാബന്ധമാണ്. കാശ്മീരിനെ ബാധിച്ചിട്ടുള്ള കാതലായ പ്രശ്നം പരിഹരിക്കപ്പെടണം. ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഷെരീഫ് പറഞ്ഞു.
പ്രശ്നം പരിഹരിക്കാനുള്ള അവസരമാണ് ഇന്ത്യ പാഴാക്കിയത്. കാശ്മീര്‍ പ്രശ്നം ആഗോള സമൂഹത്തിനു മുന്നില്‍ മറച്ചുപിടിക്കാനാകില്ലെന്നും വര്‍ഷങ്ങളായി യാതനകളനുഭവിക്കുകയാണ് കാശ്മീര്‍ ജനതയെന്നും ഷെരീഫ് ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: