മുഹമ്മ: അന്തരിച്ച ഇന്ത്യന്‍ വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവും ഗവര്‍ണറുടെ എഡിസിയുമായിരുന്ന കെ. ഉദയകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മാരാരിക്കുളത്തെ പറമ്പില്‍ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. ഉദയകുമാറിന്റെ അമ്മ അമ്മിണിയമ്മ, ഭാര്യ ലേഖ, മക്കളായ അഞ്ജലി, പല്ലവി, മറ്റു ബന്ധുക്കള്‍ എന്നിവരെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഉദയകുമാര്‍ കളിച്ചുവളര്‍ന്ന മാരാരിക്കുളത്തെ എംഎസി മൈതാനി ഫ്ളെഡ്ലൈറ്റ് സ്റ്റേഡിയമാക്കണമെന്ന സുഹൃത്തുക്കളുടെയും ആരാധകരുടെയും ആവശ്യം ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: