തൊടുപുഴ : പീഡനം മൂലം ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് തടവും പിഴയും. ഇടുക്കി കരുണാപുരം തണ്ണിപ്പാറ ഇളംപ്ലായില് വീട്ടില്‍ വാസുദേവന്റെ മകള്‍ 25 വയസ്സുള്ള അനീഷ ഭര്‍ത്താവിന്റെ പീഡനത്തെതുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവിന് 2 വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ച് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.കെ. അരവിന്ദബാബു ഉത്തരവായി. തണ്ണിപ്പാറ വാഴയില്‍ വീട്ടില്‍ സജോ എന്നു വിളിക്കുന്ന സജി (30)നെയാണ് കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിച്ചത്.
2009 സെപ്റ്റംബര്‍ 3നാണ് കേസിനാസ്പദമായ സംഭവം. അന്ന് വൈകിട്ട് 4 മണിയോടെ കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന അനീഷയുടെ ദേഹത്ത് കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഭര്‍ത്താവ് സിജോ ഒഴിക്കുകയും തീ കത്തിച്ചു ചത്തുകൊള്ളുവാന് പറയുകയും ചെയ്ത മനോവിഷമത്തില്‍ അനീഷ സ്വയം തീകൊളുത്തുകയായിരുന്നു. അമിതമായി പൊള്ളലേറ്റ അനീഷയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും 2009 സെപ്റ്റംബര്‍ 18ന് മരണപ്പെടുകയായിരുന്നു. കമ്പംമെട്ട് പോലീസ് അന്വേഷിച്ച കേസില്‍ 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 16 രേഖകളും തെളിവില്‍ സ്വീകരിച്ചു. ഡി.വൈ.എസ്.പി.മാരായ പി.സി. തോമസ്, രതീഷ് കൃഷ്ണന്, കെ.എം. ജിജിമോന് എന്നിവര്‍ അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നൂര്‍ സമീര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: