ഉടുമ്പന്നൂര്‍ : ചീനിക്കുഴി ബിജെപി പാര്‍ട്ടി ഓഫീസിനടുത്ത് സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫഌക്സ് ബോര്‍ഡും കൊടിയും കഴിഞ്ഞ രാത്രി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ചീനിക്കുഴി ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗത്തില്‍ ജില്ലാ സെക്രട്ടറി പി.ആര്. വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എന്‍.കെ. അബു, മേഖല വൈസ് പ്രസിഡന്റ് രാജന് കള്ളാട്ട്, ന്യൂനപക്ഷമോര്‍ച്ച നിയോജകമണ്ഡലം ഭാരവാഹികളായ മാത്തുക്കുട്ടി, റ്റി.വി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പ്രസിഡന്റ് സുന്ദര്‍ജി അദ്ധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഭാരവാഹികളായ ജിനു പി.സി., ഡൊമിനിക്, റ്റി.കെ. ഷിജോ കുര്യാക്കോസ്, രാജന് കാപ്പിത്തോട്ടം, ശിവന് പി.എം. തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: