കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ മര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് കൊച്ചി യൂണിറ്റും യൂറോടെക് മാരിടൈം അക്കാദമിയും ചേര്‍ന്ന് വേള്‍ഡ് മാരിടൈം ഡേ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
സെപ്തം. 30ന് വെല്ലിംഗ്ടണ്‍ ഐലന്റിലെ മര്‍ച്ചന്റ് നേവി ക്ലബില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ രാജമാണിക്യം നിര്‍വ്വഹിക്കും. മര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് കൊച്ചി യൂണിറ്റ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ എസ്.കെ. സിന്‍ഹ അദ്ധ്യക്ഷനും കൊച്ചിന് ഷിപ്യാര്ഡ് സി.എം.ഡി കമഡോര്‍ കെ. സുബ്രഹ്മണ്യന് മുഖ്യാഥിതിയുമായിരിക്കും.
കുസാറ്റ് കെ.എം.എസ്.എം.ഇ ഡയറക്ടര്‍ ഡോ.കെ.എ.സൈമണ്‍, യൂറോടെക് മാരിടൈം അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ജെന്സണ് പോള്‍, പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ വിനോദ് നവീന്‍ എന്നിവര്‍ മര്‍ക്കന്റയില്‍ മറൈന്‍ മേഖലയിലെ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. പരിസ്ഥിതി സംരക്ഷണം, സുരക്ഷയും സുരക്ഷിതത്വവും എന്നീ വിഷയങ്ങളില്‍ പ്രബന്ധ അവതരണവും ചര്‍ച്ചാക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. മര്‍ച്ചന്റ് നേവി, മാരിടൈം വിദ്യാര്‍ത്ഥികള്‍, മര്‍ക്കന്റയില്‍ മറൈന്‍ മേഖലയിലെ വിവിധ വ്യക്തികള്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.
യു.എന്‍ മേല്‍നോട്ടത്തില്‍ ഷിപ്പിംഗ് സേഫ്റ്റി, മാരിടൈം സെക്യൂരിറ്റി, മറൈന്‍ പരിസ്ഥിതി സംരക്ഷണം എന്നിവക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 2005 മുതല്‍ വേള്‍ഡ് മാരിടൈം ഡെ എല്ലാവര്‍ഷവും സെപ്തംബര്‍ അവസാനവാരം ലോകമെമ്പാടും ആഘോഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: