കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സബ്സിഡിയറിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോമും മുന്‍നിര ടെലികോം ടവര്‍ അടിസ്ഥാന സൗകര്യ സേവന ദാതാക്കളായ ഇന്‍ഡസ് ടവേഴ്സും മാസ്റ്റര്‍ സര്‍വീസ് കരാര്‍ ഒപ്പിട്ടു.
ധാരണയനുസരിച്ച് ഇന്‍ഡസിന്റെ ടെലികോം ടവര്‍ അടിസ്ഥാന സൗകര്യ സേവനങ്ങള്‍ റിലയന്‍സ് ജിയോ ഉപയോഗിക്കും. രാജ്യമെങ്ങും 4ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാകുമെന്ന് റിലയന്‍സ് ജിയോ മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് മഷ്റുവാല പറഞ്ഞു. ടവര്‍ അടിസ്ഥാന സൗകര്യങ്ങളുടെ ഇരട്ടിപ്പ് തടയാനും പരിസ്ഥിതി സംരക്ഷിക്കാനും ഉതകുന്നതാണ് കരാറെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ 15 സര്‍ക്കിളുകളില്‍ ഇന്‍ഡസ് ടവേഴ്സിന്റെ സേവനം ലഭ്യമാണെന്ന് കമ്പനി സിഇഒ ബിഎസ് ശാന്ത രാജു പറഞ്ഞു. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍സെല്‍, ടാറ്റാ ടെലിസര്‍വീസസ്, യൂണിനോര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, വീഡിയോകോണ്‍, എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍, എംടിഎസ് എന്നിവയാണ് ഇന്‍ഡസ് ടവേഴ്സിന്റെ മറ്റ് ഉപയോക്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: