ന്യൂദല്‍ഹി: രണ്ടരവയസുകാരിയെ പീഡിപ്പിച്ച പ്ലേസ്കൂള്‍ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്ലേ സ്കൂള്‍ ജീവനക്കാരനായ അമിത്(25)നെ പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി സ്കൂളില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതായി സമ്മതിച്ചിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ പ്ലേ സ്കൂളിലെത്തുന്നത്. സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: