ചെങ്ങന്നൂര്‍: മഴുക്കീറില്‍ എഴുപത് വര്‍ഷത്തോളം പഴക്കമുളള വീട് പൂര്‍ണമായും കത്തി നശിച്ച് 75 ലക്ഷം രൂപയുടെ നഷ്ടം. തിരുവന്‍വണ്ടൂര്‍ മഴുക്കീര്മുറിയില് സെന്റ് തോമസ് ക്നാനായ പളളിക്ക് സമീപം താമരപ്പള്ളില്‍ വീട്ടില്‍ റ്റി.കെ. ഫിലിപ്പി (67)ന്റെ വീടാണ് പൂര്‍ണമായും കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം.
അപകടം നടക്കുമ്പോള്‍ കൂപ്പ് കോണ്‍ട്രാക്ടറായ ഫിലിപ്പും ഭാര്യ ജെസി (63)യും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഇരുവരും ഉണര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡ്രോയിങ് റൂമിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് തീ ആളിപ്പടരുന്നതായി കാണുകയും പുറത്തേക്ക് ഇറങ്ങി ഓടുകയുമായിരുന്നു.
ബഹളം വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയത്തി വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലുള്ള അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരിന്നു.
വീടിനുളളില്‍ ഉണ്ടായിരുന്ന പാചകവാതക സിലണ്ടറുകള്‍ നാട്ടുകാര്‍ അവസരോചിതമായി മാറ്റിയത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായി. സേനാ അംഗങ്ങളുടെയും, നാട്ടുകാരുടെയും മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഇതിനിടെ മറ്റ് മുറികളിലേക്കും തീ പടര്‍ന്നുപിടിച്ചു.
അടുക്കള ഉള്‍പ്പടെ പതിമൂന്ന് മുറികളാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. ഇവ വിലകൂടിയ തേക്ക്, ഈട്ടി മരങ്ങള്‍ക്കൊണ്ടാണ് സീലിങ് ഉള്‍പ്പടെ നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് മുറികള്‍ ഒഴിച്ച് ബക്കിയുള്ളവ പൂര്‍ണമായും കത്തി നശിച്ചു. മുറിക്കുളളില്‍ ഉണ്ടായിരുന്ന ഫര്‍ണിച്ചറുകളും, വൈദ്യുതോപകരണങ്ങളും വിലപ്പെട്ട രേഖകളും നശിച്ചിട്ടുണ്ട്. ഏകദേശം എഴുപത്തിയഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമസ്ഥന് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം അപകട കാരണമെന്ന് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: