ന്യൂദല്‍ഹി: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭ ജനറല്‍ അംസംബ്ലിയെ അഭിസംബോധന ചെയ്യും. 29ന് വാഷിംഗ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായും മോദി കൂടിക്കാഴ്ച നടത്തും. 35 പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി മേദി ചര്‍ച്ച നടത്തും.അമേരിക്കന്‍ മലയാളികളുമായി സംവാദവും ഒരുക്കിയിട്ടുണ്ട്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട് വഴിയാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്. നാളെ പുലര്‍ച്ചെ അമേരിക്കയിലേക്ക് പുറപ്പെടാനിരുന്ന പ്രധാനമന്ത്രിയുടെ യാത്ര ഫ്രാങ്ക്ഫര്‍ട് വിമാനത്താവളത്തിലെ നൈറ്റ് കര്‍ഫ്യു മൂലം അഞ്ച് മണിക്കൂറോളം നേരത്തെയാക്കുകയായിരുന്നു.
ഐക്യരാഷ്ട്രസഭയില്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി രക്ഷാസമിതി വികസനം, ഇന്ത്യയുടെ സ്ഥിരാംഗത്വം എന്നിവ സംബന്ധിച്ച് മോദി ചര്‍ച്ച നടത്തും. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ക്ലിന്റണ്‍, ഹിലരി ക്ലിന്റണ്, യഎന് ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ എന്നിവരെയും മോദി കാണുന്നുണ്ട്.
വിവിധ അമേരിക്കന്‍ ഗവണ്മെന്റ് പ്രതിനിധികളെയും മോദി കാണും. ഗൂഗിള്‍, പെപ്സി, ഐബിഎം തുടങ്ങിയ വ്യവസായ ഗ്രൂപ്പുകളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. സിഖ് സംഘടനകള്‍ അടക്കം വിവിധ ഇന്ത്യന്‍ സംഘടനകളുടെയും പരിപാടികളില്‍ മോദി പങ്കെടുക്കുന്നുണ്ട്.
വിദേശകാര്യമന്ത്രി സുഷമ സ്വരാജും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും വിദേശകാര്യ സെക്രട്ടറി സുജാത സിംഗും മോദിയെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തേക്ക് പരമാവധി വിദേശനിക്ഷേപം ആകര്‍ഷിക്കാനുമാണ് മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: