നെടുങ്കണ്ടം : നെടുങ്കണ്ടത്ത് എം.ജി. യൂണിവേഴ്സിറ്റി അടച്ചുപൂട്ടിയ ബി.എഡ് സെന്റര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എത്രയും വേഗം ബി.എഡ്. സെന്റര്‍ തുറക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന് ബിജെപി ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന്, ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് പി. അജികുമാര്‍ എന്നിവര്‍ക്ക് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജില്ലയിലെ ഉന്നത കോണ്‍ഗ്രസ് നേതാവും ചില സ്വകാര്യ ബി.എഡ് മാനേജ്മെന്റും നടത്തിയ നീക്കമാണ് നെടുങ്കണ്ടം ബി.എഡ് സെന്ററിന് താഴുവീഴാന്‍ കാരണമായത്. ബി.എഡ്. കോളേജിലെ അദ്ധ്യാപകരെ കണ്ട് യു.ജി.സി. നിരക്കിലുള്ള ശമ്പളം ആവശ്യപ്പെട്ട് എന്‍.സി.വി.റ്റി.യ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. സെന്റര്‍ പൂട്ടുകയായിരുന്നു. കാര്യങ്ങള്‍ എന്‍.സി.വി.റ്റി. ഡയറക്ടറെ ബോധ്യപ്പെടുത്തി 29ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രശ്നം അവതരിപ്പിക്കുമെന്ന് വി.സി. ബി.ജെ.പി. നേതാക്കള്‍ക്ക് ഉറപ്പ് നല്കി. ബിജെപിയുടെ ആവശ്യം അംഗീകരിക്കാന്‍ നടപടി തുടങ്ങിയ നിലപാടില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി നെടുങ്കണ്ടം ടൗണില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: