മാന്നാര്‍: വരുംതലമുറയുടെ കാലത്ത് ഭാരതം ലോകത്തിന്റെ നിറുകയില്‍ എത്തുമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രത്തില്‍ മഹാദേവ ഗാനസഭയുടെ നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ലോക സാമ്രാജ്യത്വ ശക്തികളുടെ തിന്മയ്ക്കുമേല് ഭാരതം നന്മയുടെ വിജയമാണ് മംഗള്‍യാനിലൂടെ നേടിയിരിക്കുന്നത്. ഭാരതത്തിലെ ഭരണകര്‍ത്താക്കള്‍ക്കും ശാസ്ത്രജ്ഞന്മാര്ക്കും അതിനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാനസഭ ഓര്‍ഗനൈസിങ് കമ്മറ്റി പ്രസിഡന്റ് ആര്.വെങ്കിടാചലം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തുടി മാസികയുടെ ടൈറ്റില്‍ പ്രകാശന കര്‍മ്മം പി.സി. ജോര്‍ജും പ്രൊഫ.എം. സുബ്രഹ്മണ്യ ശര്‍മ്മയും സംയുക്തമായി നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രഫ.എം. സുബ്രഹ്മണ്യശര്‍മ, എസ്.ആര്. മഹാദേവശര്‍മ, എസ്.ആര്. രാജശ്രീ എന്നിവരുടെ വയലിന് കച്ചേരി അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: