ആലപ്പുഴ: ചിട്ടിസ്ഥാപനം നടത്തി പണം തട്ടിയെടുത്തു മുങ്ങിയ സിപിഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഐ പുന്നപ്ര വടക്ക് എല്‍സി സെക്രട്ടറി പറയാകാട്ടില് ടി.എല്‍. ജോസഫ്, സുഹൃത്ത് രാകേഷ് എന്നിവര്‍ക്കെതിരെയാണ് പുന്നപ്ര പോലീസ് കേസെടുത്തത്. പുന്നപ്ര കളത്തട്ട് ജങ്ഷന് സമീപം അക്ഷര ചിറ്റ്സ് എന്ന പേരില്‍ സ്ഥാപനം നടത്തി മുപ്പതോളം പേരില്‍ നിന്ന് ലക്ഷങ്ങളാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. പുന്നപ്ര സ്വദേശി അനില്‍കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് ബുധനാഴ്ച പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: