മുഹമ്മ: അളവിലും തൂക്കത്തിലും കൃത്യതപുലര്ത്തിരുന്ന കണിച്ചുകുളങ്ങരയിലെ റേഷന്‍കട അടച്ചു പൂട്ടിയത് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി കൊടുക്കത്തതിന്റെ പേരിലാണെന്ന് ആരോപിച്ച് കടനടത്തിപ്പുകാരിയും ഉപഭോക്താക്കളും രംഗത്ത്.
കടയിലെ വനിതാ ജീവനക്കാരി അപമര്യാദയായി പെരുമാറിയെന്ന് അരോപിച്ച് കഴിഞ്ഞദിവസമാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് പൊക്ലാശേരി ഭാഗത്തെ എആര്‍ഡി 194-ാം നമ്പര്‍ റേഷന്‍കടയ്ക്ക് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് താഴിട്ടത്. കണിച്ചുകുളങ്ങര സ്വദേശിനി സരോജിനിയമ്മയുടെ പേരിലുള്ള റേഷന്‍കട നാലരമാസമായി ജീവനക്കാരി ലതശിവദാസാണ് നടത്തിയിരുന്നത്.
കടയിലെ ഉപഭോക്താവ് കൊച്ചുവാഴക്കാട് തങ്കമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാകലട്റുടെ നിര്‍ദ്ദേശപ്രകാരമാണ് കട പൂട്ടിയതെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലതശിവദാസ് ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മാസപ്പടി താന്‍ നല്‍കിരുന്നില്ല. ഇതിന്റെ വിരോധം തന്നോട് അവര്‍ക്ക് ഉണ്ടായിരുന്നു. ഈ കാരണത്തലാണ് കളക്ടറുടെ അനുമതിവാങ്ങി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റേഷന്‍ കട അടച്ചുപൂട്ടിയതെന്നും അവര്‍ പറഞ്ഞു. മുന്നൂറ്റിയറുപത്തിയെട്ട് ഉപഭോക്താക്കളാണ് എആര്‍ഡി 194-ാം നമ്പര്‍ റേഷന്കടയിലുള്ളത്. ഇവര്‍ക്ക് മറ്റുകടകളിലേയ്ക്ക് റേഷന്‍ വിഭജിച്ച് കൊടുക്കാമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചെങ്കിലും അംഗികരിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറായില്ല.
ഈ റേഷന്‍ കടയില്‍ നിന്നുതന്നെ തങ്ങള്‍ക്ക് റേഷന്‍ സാധനങ്ങല്‍ ലഭിച്ചാല്‍മതിയെന്ന നിലപാടിലാണ് ഉപഭോക്താക്കള്‍. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: