ആലപ്പുഴ: സിപിഎം അനുഭാവമുള്ള സിഡിഎസ് ചെയര്‍പേഴ്ണ്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ ജില്ലാ മിഷന് ഓഫീസിനു മുന്നില്‍ നടത്തിയ സമരം പൊളിയുന്നു. സംഘര്‍ഷം സൃഷ്ടിച്ച് സമരം വിജയിപ്പിക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കം.
ജില്ലാ കോര്‍ഡിനേറ്ററെ മാറ്റണമെന്ന തോമസ് ഐസക്കിന്റെ അജന്‍ഡ നടക്കാതെ വരുമെന്ന് കണ്ടപ്പോള്‍ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ഓഫീസിനുള്ളില്‍ ഗുണ്ടാ വിളയാട്ടം നടത്തിയത് വിവാദമായി. ഇന്നലെയാണ് ആലപ്പുഴ നഗരസഭാ മുന്‍ ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ പ്രദേശിക സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. ഓഫീസിനുള്ളില്‍ അതിക്രമം കാട്ടുകയും ഉദ്യോഗസ്ഥരെ ഇറക്കി വിടുകയും ചെയ്തു. ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ് ഇവര്‍ മടങ്ങിയത്.
ജില്ലാ കോര്‍ഡിനേറ്ററെ മാറ്റണമെന്ന നിലയില്‍ അഞ്ചാം ദിവസവും സമരം നടന്നെങ്കിലും സമരം സംബന്ധിച്ച് യാതൊരു നോട്ടീസോ ആവശ്യങ്ങളോ ഇതുവരെ ആരും നല്‍കിയിട്ടില്ല. നിരവധി അഴിമതികള്‍ പുറത്തുവരുമെന്നും പല സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും കുടുങ്ങുമെന്നും മുന്‍കൂട്ടി കണ്ടാണ് ജില്ലാ കോര്‍ഡിനേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തോമസ്ഐസക്കിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സിപിഎമ്മുകാര്‍ സമരം നടത്തുന്നത്.
സമരത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ സമരത്തില്‍ നിന്നും പലരും പിന്‍വാങ്ങിക്കഴിഞ്ഞു. സമരം പൊളിയുമെന്ന ഘട്ടം വന്നപ്പോഴാണ് തോമസ് ഐസക്കിന്റെ വിശ്വസ്തന് കൂടിയായ ചിത്തരഞ്ജന് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: