ആലപ്പുഴ: പണാപഹരണത്തിനും വിശ്വാസവഞ്ചനയ്ക്കും കേബിള്‍ ടിവി മാനേജരായ പിഡിപി ജില്ലാ നേതാവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സ്റ്റാര്‍ നെറ്റ് കേബിള്‍ വിഷന്‍ സ്ഥാപനത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന ആലപ്പുഴ തിരുമല വാര്‍ഡ് പുത്തന്‍ചിറ പുത്തന്‍വീട്ടില്‍ സുനീര്‍ ഇസ്മയിലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് എം. ശശികുമാര്‍ ഉത്തരവായത്.
2013 മാര്‍ച്ച് വരെ സ്ഥാപനം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിയും ആലപ്പുഴ എഎന്‍പുരം വാര്‍ഡ് അഭിലാഷ് ഹൗസില്‍ എന്‍. പെരിയസ്വാമി അഡ്വ.ജി. പ്രിയദര്ശന് തമ്പി മുഖേന നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. 2010 മെയ് മുതല്‍ ജോലി ചെയ്തിരുന്ന സുനീര്‍ കൃത്രിമ കണക്ക് ഹാജരാക്കുകയും തിരിമറി നടത്തുകയും 56 ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നാണ് പരാതി.
ചതി, വഞ്ചന, കൃത്രിമരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, പണാപഹരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് നല്‍കിയത്. പ്രാഥമിക വാദം കേട്ട ശേഷമാണ് കേസെടുത്ത് പോലീസ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: