ആലപ്പുഴ: എഴുപുന്നയിലെ കാക്കത്തുരുത്ത് പാലത്തിന്റെ നിര്‍മാണവുമായി ബന്ധപെട്ട് സ്ഥലം ഏറ്റെടുക്കാനുള്ള ആറ് സ്ഥലമുടമകളില്‍ മൂന്നു പേര് സമ്മതം നല്‍കിയതോടെ സ്ഥലമേറ്റെടുക്കല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 29 സെന്റ് സ്ഥലമേറ്റെടുക്കാനാണ് ഉടമകള്‍ സമ്മതം നല്‍കിയത്. മൂന്നുപേര്‍ കൂടി സമ്മതം നല്കിയാല് 4.13 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്ന പാലം യാഥാര്‍ഥ്യമാകും. ഇവരുടെ സമ്മതം വാങ്ങുന്നതിന് ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി. 11.73 ആര്‍സ് സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്നം മൂലം പദ്ധതി ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഫാസ്റ്റ്ട്രാക്കില്‍ ഉള്‍പ്പെടുത്തി സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: