യുവജനോത്സവവേദിയില്‍ നൃത്തമാടി നീ മടങ്ങവേ
ദേവ രാധിക ഭാവരൂപവും തന്മയത്വവികാസവും
ദേവരാഗമതിന്റെ വൈഭവ ശീലുമായൊരുനര്ത്തനം
കണ്ടുനിന്നവര്‍ അരികിലെത്തിയനന്തമാഭിനന്ദനം
ഹൃദയചന്ദ്രിക പൂനിലാവതു ചൂടിടുന്നൊരു നേരവും.
താള ഭദ്രമതാര്ന്നചുവടുകള് കാഴ്ചവെച്ചൊരു വേദിയില്‍
മുന്പിലായിരുനേത്രമാലതു കണ്ടുനിന്നതുകൗതുകാല്
എണ്ണമറ്റഗുരുക്കളും സഹപാഠികള്‍ കരഘോഷമായ്
മത്സരത്തിലുയര്ന്നനേട്ടവുമന്നുമെന്നിലതായതും
പിന്നെയോരോഭാവമാടുവതിന്നൊരുങ്ങിയ നാളുകള്‍
വന്നുചേര്ന്നൊരുഭാഗ്യമെന്നുടെ കീര്ത്തിയാലതുഭാവിയില്
ഭാവഗരിമയില്മുദ്രയാലതു നാട്യമോഹന സിദ്ധിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: