അമ്പലപ്പുഴ: വാഹനം ഓടിക്കുന്നതിനിടെ തളര്‍ന്നുവീണ ഓട്ടോ ഡ്രൈവറും കുടുംബവും തീരാദുരിതത്തില്‍.
പുറക്കാട് പഞ്ചായത്ത് 14-ാം വാര്‍ഡ് പുന്തല പൊക്കത്ത് വീട്ടില്‍ സുരേഷാ (49)ണ് വാഹനം ഓടിച്ചുകൊണ്ടിരിക്കെ തളര്‍ന്നു വീണത്. ഇതോടെ വിവാഹപ്രായമായ രണ്ട് പെ ണ്‍കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം മുഴുപട്ടിണിയിലായി.
പത്തുമാസം മുമ്പാണ് പുന്തല ഓട്ടോറിക്ഷ സ്റ്റാ ന്‍ഡില്‍ നിന്നും യാത്രക്കാരുമായി പോകുംവഴി സുരേഷ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 14 ദിവസത്തിന് ശേഷം ഒന്നും ചെയ്യാനാകില്ലെന്ന് കാട്ടി ആശുപത്രി അധികൃതര്‍ തിരിച്ചയച്ചു. വീട്ടിലെത്തിയ സുരേഷിന് വീണ്ടും രോഗം കലശലായതോടെ ഇവിടെയെത്തിച്ച് നാല് ദിവസം കൂടി ചികിത്സിച്ചു.
എന്നാല്‍ ഇവിടെ ചികിത്സിച്ചതു കൊണ്ട് കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ വീടും സ്ഥലവും പണയപ്പെടുത്തി വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ബന്ധുക്കള്‍ എത്തിക്കുകയായിരുന്നു. ഇവിടെ രണ്ടര ലക്ഷം ചെലവായി.
എഴുന്നേറ്റ് നടക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാത്ത അവസ്ഥയാണ് സുരേഷിന് ഇപ്പോള്‍. തുടര്‍ന്ന് മരുന്ന് വാങ്ങുവാനോ പ്ലസ് വണ്ണിനും ഡിഗ്രിക്കും പഠിക്കുന്ന മക്കളെ പഠിപ്പിക്കുവാനോ സുരേഷിന് കഴിയുന്നില്ല. വീണ്ടും തുടര്‍ ചികിത്സ നടത്തി സുരേഷിനെ പഴയ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ നിര്‍ധനരായ ഇവര്‍ക്ക് സാധിക്കാത്ത അവസ്ഥയിലാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിച്ചുവെങ്കിലും മറുപടി ലഭിക്കിച്ചിട്ടില്ല. സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ പുറക്കാട് എസ്ബിടിയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: ബി-67028844027.
പ്രതികരിക്കാൻ ഇവിടെ എഴുതുക: