ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന് ആധുനിക മുഖം നല്കിയ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ ഈ അവസരത്തില്‍ നമിക്കാം.
അജിത് രാജ് എസ്.കെ.
കറുകപ്പുല്ലെറിഞ്ഞ് കിണറ്റില്‍നിന്നും പന്തെടുത്ത മഹാഗുരുക്കന്മാരുടെ നാടാണ് ഭാരതം. ഭാരതീയന് എന്നതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്ന നിമിഷം.
ഹരി കെ. നായര്‍
ഭാരതം ഒന്നിലും പുറകില്‍ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ബുദ്ധിരാക്ഷസന്മാര് കൂടുതലുള്ള ഏകരാജ്യം എന്ന് മഹാവ്യക്തികള്‍ പണ്ട് പറഞ്ഞിരുന്നു. അത് എത്രയോ ശരിയാണ്”ഭാരതം എന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം”.
അനൂപ് മാത്യു
മുന്നൂറോളം ദിവസങ്ങളായി ബഹിരാകാശത്തെ അതിശൈത്യത്തില്‍ നീ ആയിരുന്നു . അതുകൊണ്ട് തന്നെ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. പക്ഷെ, നീ ഉറങ്ങുകയല്ല ഞങ്ങളെപ്പോലെ ഈ ഒരു ദിവസത്തിനായി എല്ലാ ഊര്‍ജ്ജവും സംഭരിച്ചു കാത്തിരിക്കുക ആയിരുന്നു . ഭാരതത്തിന് അഭിമാനമായി ലോകത്തിനു മുന്നില്‍ ആയിരം കോടി സൂര്യന്മാരുടെ പ്രഭയോടെ ജ്വലിക്കാന്‍ .
റിജിന്‍ എം.പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: