കായംകുളം: ഗുണ്ടാ സംഘം വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചു. കുറ്റിത്തറയില്‍ സദാനന്ദന് മകന് വിഷ്ണു (17)വിനെയാണ് കഴിഞ്ഞദിവസം രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ മൂന്നംഗ സംഘം അച്ഛന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് മര്‍ദ്ദിച്ചത്. മര്‍ദ്ദനവിവരം ആരെയെങ്കിലും അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിഷ്ണു പോലീസിന് മൊഴി നല്കി. ഇന്നലെ രാവിലെ രക്തം ഛര്ദ്ദിക്കുന്നതുകണ്ട് അമ്മ തിരക്കിയപ്പോഴാണ് മര്‍ദ്ദനവിവരം ബന്ധുക്കള്‍ അറിയുന്നത്. ഉടന്‍ തന്നെ ഇയാളെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: