മുഹമ്മ: തീരദേശവാസികളുടെ പണം തട്ടിയെടുത്ത് കോടികളുമായി സ്ഥാപന ഉടമ മുങ്ങിയതായി പരാതി. നിക്ഷേപകര്‍ ചിട്ടിപ്പണത്തിനായി പരക്കം പാഞ്ഞുതുടങ്ങി. കാട്ടൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന അക്ഷര ചിറ്റ്സ് എന്ന സ്ഥാനം ഒരാഴ്ചയായി തുറക്കാതെയായതോടെ നിക്ഷേപകര്‍ പരക്കം പാഞ്ഞുതുടങ്ങിയത്. തീര്‍ന്ന ചിട്ടിയുടെയും പുതുതായി ആരംഭിച്ച ചിട്ടിയുടേയുമുള്പ്പെടെ കോടിക്കണക്കിന് രൂപയാണ് ചിറ്റാളന് തട്ടിയെടുത്ത് മുങ്ങിയതായി നിക്ഷേപകര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പുന്നപ്ര പറയകാട് ജോസഫി (45)ന്റേതാണ് സ്ഥാപനം. പുന്നപ്രയിലാണ് റീജണല്‍ ഓഫീസ്. എടത്വായിലും കാട്ടൂരിലും ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നു. നാല് വര്‍ഷമായി കലവൂര്‍ ലെപ്രസി ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖ മൂന്ന് മാസം മുമ്പാണ് കാട്ടൂരിലേക്ക് മാറ്റിയത്. പ്രദേശവാസികളായ സ്ത്രീകളായ ചിട്ടി പിരിവ് നടത്തിയിരുന്നത്. ദിവസം, ആഴ്ച, മാസം എന്നിങ്ങനെയാണ് പണം പിരിച്ചിരുന്നത്. മാരാരിക്കുളം തെക്ക്, വടക്ക്, ചേര്‍ത്തല തെക്ക് എന്നീ തീരദേശവാസികളില്‍ നിന്നാണ് പിരിവ് നടത്തിയിരുന്നത്. നിക്ഷേപകരും പിരിവുകാരും സ്ഥാപനം തുറക്കായതോടെ ഇയാളുടെ പുന്നപ്രയിലെ വീട്ടിലെത്തിയെങ്കിലും വീട് അടഞ്ഞുകിടക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് ഉള്‍പ്പെടെയുള്ളവ പൂട്ടിയ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: