ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് വാങ്ങിയ ജനറേറ്റര്‍ കുറ്റിക്കാട്ടില്‍ കാറ്റും മഴയുമേറ്റ് നശിക്കുന്നു. ഡി ബ്ലോക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിലാണ് ജനറേറ്റര്‍ മഴയിലും വെയിലിലും നശിക്കുന്നത്.
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ് ഈ ജനറേറ്റര്‍. കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പാഴായി കിടക്കുമ്പോഴാണ് ജനറേറ്റര്‍ കുറ്റിക്കാട്ടിലിട്ടിരിക്കുന്നത്. ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്ന മേല്‍ക്കൂര മാത്രമുള്ള ഷെഡില്‍ കാടുകയറിക്കഴിഞ്ഞു.
മേല്‍ക്കൂരയാകട്ടെ ചാറ്റല്‍ മഴയത്ത് പോലും ചോര്‍ന്നൊലിക്കും. ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കാനുള്ള സാധ്യതയേറയാണ്. എന്നിട്ടും അധികൃതര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണ്. കേന്ദ്രഫണ്ട് വിനിയോഗിച്ച് വാങ്ങിയതാണ് ജനറേറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: