ഷിംല: മുന്‍ ഹിമാചല്‍പ്രദേശ് ബിജെപി നേതാവ് എച്ച്.എന്‍. കശ്യപ് പാര്‍ട്ടിയില്‍ തിരിച്ചെത്തി. പൊതു തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ സംസ്ഥാനഭാരവാഹിത്വം വഹിച്ചിരുന്ന കശ്യപ് 2012 ല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെടുകയായിരുന്നു. തെറ്റുകള്‍ തിരുത്തി തിരിച്ചു വന്ന കശ്യപ് ഷിംലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. 2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്യപ് പരാജയപ്പെട്ടിരുന്നു. 2012 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: