ഗാന്ധിനഗര്‍: ഗുജറാത്തിലെ തെരഞ്ഞെടുപ്പ്യോഗത്തില് നരേന്ദ്ര മോദിയെ രാഹുല്‍ അധിക്ഷേപിച്ചു. മോദി ഹിറ്റ്ലറാണെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
ഗുജറാത്തിലെ ബാലസിനോറിലെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ മോദിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്. ഇതുവഴി രാഹുല്‍ സകല തെരഞ്ഞെടുപ്പു മര്യാദകളുംലംഘിച്ചിരിക്കുകയാണ്. വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിെന്റ ലംഘനം കൂടിയാണിത്.
താനെടുത്ത് നടപ്പാക്കിയ സകലതീരുമാനങ്ങളും ഏറ്റവും നല്ലവയായിരുന്നുവെന്നാണ് ജര്മ്മന്ഏകാധിപതി കരുതിയിരുന്നത്, രാഹുല്‍ അധിക്ഷേപം തുടര്‍ന്നു. ജര്‍മ്മനിയില്‍ നടന്നെതെല്ലാം ഹിറ്റ്ലര്‍ ചെയ്തതാണ്, ജനങ്ങളല്ല. ജനങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് കരുതുന്ന തരം നേതാക്കളാണ്ഹിറ്റ്ലറെപ്പോലെയുള്ളവര്. അത്തരക്കാര്‍ വെറുതേസംസാരിക്കും, മറ്റുള്ളവര്‍ ചെയ്തിന്റെ ക്രെഡിറ്റും സ്വന്തമാക്കും. രാഹുല്‍ തന്റെ തരംതാണ പ്രസംഗം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: